ചന്ദ്രന്‍ കൊലക്കേസ്: 6സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തം
തലശ്ശേരി: ബിജെപി പ്രവര്‍ത്തകനായിരുന്ന വട്ടിപ്പുറം ചിറത്തകത്ത് കോരമ്പേത്ത് സി.കെ ചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്ക് കോടതി ജീവപര്യന്തം തടവും 20ലക്ഷം രൂപ പിഴയും വിധിച്ചു.
ആറുപ്രതികളുംകൂടി അടയ്ക്കുന്ന പിഴസംഖ്യയില്‍ ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രന്റെ കുടുംബത്തിന് നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. അതിവേഗ കോടതി ജഡ്ജി എ.എ വിജയനാണ് ഈ കേസില്‍ വിധിനിര്‍ണ്ണയം നടത്തിയത്.
മെരുവമ്പായി സാവിത്രി നിവാസില്‍ യു.കെ ഷാജി(28), കൈതേരി കപ്പണ കാരായി രാജീവന്‍(36), ഒതയോത്ത് അശോകന്‍(29), ചെമ്മേരി സുധീഷ്(24), നെയ്യന്‍ ശ്രീധരന്‍(52) തെക്കുമ്പാടം അശോകന്‍(42) എന്നിവരെയാണ് കോടതി ശിക്ഷയ്ക്ക് വിധിച്ചത്.
2000ഡിസംബര്‍ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിനകത്തുകയറി അക്രമികള്‍ ബോംബെറിഞ്ഞശേഷം ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications