Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി തിരഞ്ഞെടുപ്പ്: പത്രികകള്‍ സമര്‍പ്പിച്ചു

തൃശൂര്‍: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി മുകുന്ദന്‍ പക്ഷത്തുനിന്നും പി.കെ കൃഷ്ണദാസും ഔദ്യോഗിക പക്ഷത്തുനിന്ന് ഏറ്റുമാനൂര്‍ രാധാകൃഷ്ണനും പത്രിക സമര്‍പ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച രാവിലെ ഭാരവാഹികളുടെ യോഗം നടന്നു.

ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജില്ലാപ്രതിനിധികളായ 102പേരാണ് വോട്ടര്‍മാര്‍. ശനിയാഴ്ച വൈകീട്ടു നാലുവരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.

യോഗത്തില്‍ മുകുന്ദന്‍ പക്ഷത്തു നിന്നും കൃഷ്ണദാസ് ഒഴികെയുള്ള നേതാക്കളെല്ലാം വിട്ടു നിന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനമുള്ളതിനാലാണ് കൃഷ്ണദാസ് യോഗത്തില്‍ പങ്കെടുത്തതെന്ന് മുകുന്ദന്‍ പക്ഷത്തെ നേതാക്കള്‍ വ്യക്തമാക്കി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികളില്‍ 85ഓളം പേര്‍ പി.കെ കൃഷ്ണദാസിനെ അനുകൂലിച്ചുകൊണ്ട് നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് മുകുന്ദന്‍പക്ഷം പറയുന്നത്.

എന്നാല്‍ കൃഷ്ണദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നതിനായി അദ്ദേഹത്തിനെതിരെ തര്‍ക്കം ഉന്നയിക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമിക്കുന്നുണ്ട്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന കൃഷ്ണദാസിന് അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് മറ്റൊരു ചുമതലയും ഏറ്റെടുക്കാന്‍ കഴിയില്ലെന്ന പാര്‍ട്ടി ബൈലോയിലെ 24ാം വകുപ്പാണ് ഇവര്‍ ആയുധമാക്കുന്നത്.

മുതിര്‍ന്ന നേതാക്കളെയെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ഒരു പാനലിന് മുകുന്ദന്‍ പക്ഷം രൂപം നല്‍കിയിട്ടുണ്ട്. സി.കെ പത്മനാഭന്റെ പേരാണ് ഈ പാനലില്‍ പ്രധാനമായും ഉള്ളത്. 20 അംഗ പാനലാണ് ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ശ്രമവും ഔദ്യോഗിക പക്ഷം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+