Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂരില്‍ രണ്ട് ഗുണ്ടകള്‍ വെട്ടേറ്റ് മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂരിലെ കുറ്റൂരില്‍ വെള്ളിയാഴ്ച രാത്രി രണ്ടു ഗുണ്ടകള്‍ വെട്ടേറ്റുമരിച്ചു. ഒപ്പം പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്.

കൊലപാതകക്കേസുകളുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വെണ്ണാരത്തില്‍ സുധാകരന്‍(45), നന്തിലത്ത്പറമ്പില്‍ സജീവന്‍(26)എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ് ഗുരുതരനിലയിലായ ശശിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ബൈക്കില്‍ പോകുമ്പോള്‍ വഴിയില്‍ ഒളിച്ചിരുന്ന സംഘം ഇവരെ തടഞ്ഞുവെച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സുധാകരന്റെ ബന്ധുവീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം. അക്രമി സംഘത്തില്‍ എട്ടുപേരുണ്ടായിരുന്നു. സുധാകരനും സജീവനും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.

രാജന്‍ എന്നയാളെയും സുഹൃത്ത് ശ്രീജിത്തിനെയും കുറ്റൂരില്‍വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുധാകരന്‍, ജനുവരിയിലാണ് സുധകരനും സംഘവും രാജനെയും ശ്രീജിത്തിനെയും കൊലപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് അറസ്റിലായ സുധാകരന്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+