ക്ഷേത്രങ്ങള്‍ കുറ്റവാളികള്‍ക്ക് കൈമാറി
പട്ന: ബീഹാറില്‍ ഡസന്‍ കണക്കിന് ക്ഷേത്രങ്ങളും മഠങ്ങളും കരാര്‍ അടിസ്ഥാനത്തില്‍ നടത്തിപ്പിനായി കൈമാറി. മിക്ക ക്ഷേത്രങ്ങളും ഇപ്പോള്‍ കുറ്റവാളികളുടെ നിയന്ത്രണത്തിലാണ്.
കരാര്‍ അനുസരിച്ച് ക്ഷേത്രം കൈമാറിയതോടെ ക്ഷേത്രത്തിന് ലഭിക്കുന്ന നേര്‍ച്ചയും സംഭാവനയും വഴിയുള്ള ലാഭത്തിന്റെ ഒരു വിഹിതം നടത്തിപ്പ് ഏറ്റെടുത്തവര്‍ക്ക് കിട്ടും. കരാര്‍ അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളുടെ നടത്തിപ്പ് കൈമാറുന്നത് നിയമവിരുദ്ധമാണ്.
രജിസ്റര്‍ ചെയ്ത 2800 മഠങ്ങളില്‍ 90 ശതമാനവും നേരിട്ടോ അല്ലാതെയോ കുറ്റവാളികളുടെ നിയന്ത്രണത്തിലാണെന്ന് ബീഹാര്‍ സ്റേറ്റ് ബോര്‍ഡ് ഒഫ് റിലിജിയസ് ട്രസ്റ്സ് അഡ്മിനിസ്ട്രേറ്റര്‍ കിശോര്‍ കുനാല്‍ പറഞ്ഞു. വര്‍ഷങ്ങളായി ഇവര്‍ ക്ഷേത്രങ്ങള്‍ കയ്യടക്കി വച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications