ഫഹദ് കേസ്: പോസ്റ്മാന്‍ കസ്റഡിയില്‍
കോഴിക്കോട്: മൈസൂരില്‍ അറസ്റിലായ പാകിസ്ഥാന്‍ ഭീകരന്‍ മുഹമ്മദ് ഫഹദിന് പാസ്പോര്‍ട്ട് കൈമാറിയ കാവന്നൂരിലെ പോസ്റ്മാന്‍ അബ്ദുള്‍ ലത്തീഫിനെ പ്രത്യേക അന്വേഷണ സംഘം കസ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ അബ്ദുള്‍ ലത്തീഫിന്റെ വസതിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റഡിയിലെടുത്തത്. കാവന്നൂരിലെ വ്യാജവിലാസത്തില്‍ പാസ്പോര്‍ട്ട് നല്‍കിയതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ചോദ്യം ചെയ്യാനായി ഇയാളെ കോഴിക്കോട്ടേയ്ക്ക് കൊണ്ടു പോയി.
നാടുകാണി മുഹമ്മദ്, സണ്‍ ഓഫ് കോയ, കാവന്നൂര്‍ പിഒ എന്ന വിലാസത്തിലാണ് ഫഹദ് പാസ്പോര്‍ട്ട് എടുത്തിരുന്നത്. ഈ കേസില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തിയ പൊലീസ് കോണ്‍സ്റബിള്‍ മുഹമ്മദാലിയും പോസ്റ്മാനും വ്യാജപാസ്പോര്‍ട്ട് സംഘടിപ്പിക്കുന്നതിന് കൂട്ടുനിന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
പൊലീസ് കോണ്‍സ്റബിള്‍ മുഹമ്മദാലിയെ ശനിയാഴ്ച വൈകുന്നേരം അന്വേഷണ സംഘം കസ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications