കൃഷ്ണദാസ് ബിജെപി സംസ്ഥാന പ്രസിഡന്റ്
തൃശൂര്‍: പി.കെ. കൃഷ്ണദാസിനെ ബിജെപി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്നാണിത്.
പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പത്രിക പിന്‍വലിച്ചത്. തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ശനിയാഴ്ച രാത്രി വൈകിയും സമവായ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ കേന്ദ്ര നേതൃത്വം ഇടപെടുകയും ഔദ്യോഗിക പക്ഷം പിന്‍വാങ്ങുകയുമായിരുന്നു.
ദേശീയ കൗണ്‍സിലിലേക്ക് മത്സരം നടക്കുന്നുണ്ട്. മത്സരിക്കുന്ന ആരും പിന്‍മാറിയിട്ടില്ല. 20 സ്ഥാനങ്ങളിലേക്ക് 36 പേരാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications