പാലക്കാട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാനെതിരെ അവിശ്വാസം
പാലക്കാട്: മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ബിജെപിയിലെ ആര്‍. ബാലസുബ്രഹ്മണ്യത്തിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോഴിക്കോട്ടെ നഗരകാര്യ വകുപ്പ് റീജണല്‍ ഡയറക്ടര്‍ക്കാണ് ഇതു സംബന്ധിച്ച നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസ് നഗരസഭാകക്ഷി നേതാവ് പി.വി.രാജേഷ് നല്‍കിയ നോട്ടീസ് ഡയറക്ടര്‍ ഫയലില്‍ സ്വീകരിച്ചു. വൈസ് ചെയര്‍മാന്‍. അമ്പതംഗ നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫിനു പതിനെട്ടും ബിജെപിക്ക് പതിനേഴും അംഗങ്ങളുണ്ട്. എല്‍ഡിഎഫിന് പതിനഞ്ച് അംഗങ്ങള്‍ ഉണ്ട്. പ്രമേയത്തിന് അനുകൂലമായി എല്‍ഡിഎഫ്. വോട്ടു ചെയ്താല്‍ മാത്രമെ പ്രമേയം പാസാകൂ.
അവിശ്വാസത്തിന് രാഷ്ട്രീയപരമായ ഒരു കാരണവുമില്ലെന്നും നഗരസഭയുടെ വികസനത്തിന് വൈസ് ചെയര്‍മാന് ഒരു താത്പര്യവും കാണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസം നല്‍കിയതെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications