സുരക്ഷാ വീഴ്ച: ഡിജിപി ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി
തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കേരള സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപി രമണ്‍ ശ്രീവാസ്തവ ആഭ്യന്തര മന്ത്രിക്ക് നല്‍കി.
എഡിജിപി ജേക്കബ് പുന്നൂസ് തയാറാക്കിയ റിപ്പോര്‍ട്ട് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് നല്‍കിയത്. എഡിജിപി അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആഭ്യന്തര മന്ത്രി ഡിജിപിയുമായും എഡിജിപിയുമായും ആഭ്യന്തര സെക്രട്ടറിയുമായും ചര്‍ച്ച നടത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയില്ലെന്നാണ് അറിയുന്നത്.












Click it and Unblock the Notifications