മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചു: റിപ്പോര്‍ട്ട്
ലണ്ടന്‍: പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ സപ്തംബറില്‍ പാകിസ്ഥാനി വ്യോമസേനയിലെ ചില ഓഫീസര്‍മാര്‍ വധിക്കാന്‍ ശ്രമിച്ചിരുന്നതായി സണ്‍ഡേ ടെലിഗ്രാഫ് ഉദ്ധരിച്ചു.
പാകിസ്ഥാനി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് സണ്‍ഡേ ടെലിഗ്രാഫ് ഗൂഢാലോചനയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ്, ബ്രിട്ടന്‍ സന്ദര്‍ശനത്തിനു ശേഷം മുഷാറഫ് മടങ്ങിയെത്തിയപ്പോഴാണ് വധശ്രമത്തിന് ഗൂഢോലോചന നടന്നത്. 50 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തിട്ടുണ്ട്.
പ്രസിഡന്റിന്റെ റാവല്‍പിണ്ടിയിലെ വീടിനു നേര്‍ക്ക് റോക്കറ്റ് ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നത്. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ചെറുപ്പക്കാരായ ഓഫീസര്‍മാര്‍ക്ക് മുഷാറഫിന്റെ ഓഫീസിലെ സുരക്ഷാവിഭാഗവുമായി ബന്ധമുണ്ടായിരുന്നു.
ഇവര്‍ക്ക് അല്‍ ഖെയ്ദയുമായോ താലിബാനുമായോ ബന്ധമുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications