കാണ്‍പൂരില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു
കാണ്‍പൂര്‍: മലയാളിയായ പിഎച്ച്ഡി വിദ്യാര്‍ത്ഥി കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍(ഐഐടി)ആത്മഹത്യചെയ്തു.
അഭിലാഷ് ജെ.ജെയാണ് ആത്മഹത്യചെയ്തതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഐഐടി കാംപസ് ഹോസ്റലിന്റെ ടെറസിന് മുകളിലാണ് മരിച്ചനിലയില്‍ അഭിലാഷിനെ കണ്ടെത്തിയത്.
ആത്മഹത്യയ്ക്ക് ഉപയോഗിച്ച സയനൈഡിന്റെ അംശവും ആത്മഹത്യാകുറിപ്പും മൃതദേഹത്തില്‍ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. താന്‍ വിഷാദരോഗിയാണെന്ന് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പിഎച്ചിഡി പഠനത്തിന്റെ ഭാഗമായി അടുത്തിടെ അഭിലാഷ് ജര്‍മനിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നവംബര്‍ 9ന് വൈവ പരീക്ഷ നടക്കാനിരിക്കുകയായിരുന്നു.












Click it and Unblock the Notifications