കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാപനങ്ങള്‍ മുദ്രവെയ്ക്കുന്നത് തുടരണമെന്ന് കോടതി

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍പ്പിട മേഖലയിലെ അനധികൃത വ്യാപാര സ്ഥാപനങ്ങള്‍ മുദ്രവെയ്ക്കുന്നത് തുടരാന്‍ ദില്ലി മുനിസിപ്പില്‍ കോര്‍പ്പറേഷന് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി.

ആവശ്യമാണെങ്കില്‍ ഇതിനായി പൊലീസിന്റെയോ സേനകളുടെയോ സഹായംതേടാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചീഫ് ജസ്റിസ് വൈ.കെ സബര്‍വാളിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഈ നിര്‍ദ്ദേശം നല്‍കിയിത്.

വ്യാപാരികളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രവും ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനും സമര്‍പ്പിച്ച അപേക്ഷകള്‍ തള്ളിക്കൊണ്ട് സെപ്തംബര്‍ 29ന് പുറപ്പെടുവിച്ച ഇതുസംബന്ധമായ വിധിയില്‍മാറ്റം വരുത്തുകയില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.

വിധിപ്രകാരം സ്ഥാപനങ്ങള്‍ മുദ്രവെയ്ക്കുന്നതില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. കോടതിയുടെ ഈ നിര്‍ദ്ദേശത്തോടെ 40,000ത്തിലധികം വരുന്ന വ്യാപാരികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

കോടതി നിര്‍ദ്ദേശത്തിന്റെ പഞ്ചാത്തലത്തില്‍ കാര്യങ്ങല്‍ വിലയിരുത്തുന്നതിനായി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ യോഗം തിങ്കളാഴ്ച വൈകിട്ട് ചേരുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X