വി.എസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: കോടതിയലക്ഷ്യം ആരോപിച്ചുകൊണ്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആര്‍എസ്പി നേതാവ് കെ. പി പങ്കജാക്ഷന്‍ എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റിസ് വി.കെ ബാലി, പി.ആര്‍ രാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
1999 ഫെബ്രുവരിയില്‍ ആഗോളവല്‍ക്കരണത്തിനെതിരെ നടത്തിയ പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ചേര്‍ന്ന് നയിച്ച പ്രതിഷേധ റാലിയില്‍ നിയമം ലംഘനം നടത്തിയെന്നാരോപിച്ച് അഡ്വക്കേറ്റ് തര്യന്‍ ജോസഫാണ് ഇവര്‍ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നത്.
പൊതുസ്ഥലത്ത് റാലികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഫുള്‍ബഞ്ചിന്റെ നിര്‍ദ്ദേശങ്ങള്‍ ഇരുവരും ലംഘിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ഹര്‍ജിയിന്മേലുള്ള ഹൈക്കോടതി നടപടികള്‍ക്കെതിരെ വി.എസും പങ്കജാക്ഷനും പിന്നീട് സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
ഈ പ്രശ്നത്തില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്നായിരുന്നു സുപ്രിം കോടതി വിധി. ഇതിനെത്തുടര്‍ന്നാണ് ഹര്‍ജി തള്ളാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനിച്ചത്.












Click it and Unblock the Notifications