എന്‍. എന്‍ കൃഷ്ണദാസിനെ ഏരിയാ കമ്മറ്റിലേയ്ക്ക് തരംതാഴ്ത്തി
തിരുവനന്തപുരം: പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുറ്റത്തിന് പാലക്കാടുനിന്നുള്ള ലോക്സഭാംഗം എന്‍.എന്‍ കൃഷ്ണദാസിനെ സിപിഎം സംസ്ഥാന കമ്മറ്റിയില്‍ നിന്ന് പാലക്കാട് ഏരിയാ കമ്മറ്റിയിലേയ്ക്ക് തരംതാഴ്ത്തി.
ഇതേകുറ്റത്തിന് ജില്ലാസെക്രട്ടേറിയറ്റ് അംഗം പി.എ ഗോകുല്‍ ദാസിനെ ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജനശക്തി എന്ന സമാന്തര പ്രസിദ്ധീകരണം ആരംഭിച്ചതിന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും പാര്‍ട്ടി സംസ്ഥാന കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
നടപടിയെച്ചൊല്ലിയുണ്ടായ അതിശക്തമായ വാദപ്രദിവാദങ്ങള്‍ക്കൊടുവില്‍ വോട്ടെടുപ്പോടെയാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റി തീരുമാനമെടുത്തത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടേറിയറ്റിലേയ്ക്ക് ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.
നടപടിയ്ക്കുവിധേയരായ മൂന്നുപേരും വി.എസ് അച്യുതാനന്ദന്റെ വിശ്വസ്തരാണ്. ഇത്രയും കടുത്തശിക്ഷ വേണ്ടെന്ന് കമ്മറ്റിയില്‍ വലിയ ഒരു വിഭാഗം വാദിച്ചെങ്കിലും നേരത്തേ സെക്രട്ടേറിയറ്റ് കൈക്കൊണ്ട് തീരുമാനം നടപ്പാക്കണമെന്ന് ഔദ്യോഗിക പക്ഷം ശഠിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രശ്നം വോട്ടിനിട്ടത്.
പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാര്‍ട്ടിയിലുണ്ടായ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിക്കൊണ്ട് എതിര്‍ചേരിയിലെ എ.കെ ബാലന്റെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനാണ് കൃഷ്ണദാസിനെതിരെ നടപടി. കമ്യൂണിസ്റ് പാര്‍ട്ടി നേതാവിന് നിരക്കാത്ത തെറ്റ് കൃഷ്ണദാസ് ചെയ്തുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
നാലുതവണ ലോക്സഭാംഗമായ കൃഷ്ണദാസ് ലോക്സഭയുടെ സബോര്‍ഡിനേറ്റ് ലജിസ്ലേറ്റീവ് കമ്മറ്റി ചെയര്‍മാനാണ്. ലോക്സഭയിലെ സിപിഎം ഉപനേതാവായും അഖിലേന്ത്യാ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംഘടനാ രേഖയിന്മേലുള്ളചര്‍ച്ചകള്‍ക്ക് കാരാട്ടും പിണറായി വിജയനും മറുപടി നല്‍കി. പാര്‍ട്ടികേരള ഘടകത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയ്ക്കെതിരെ കര്‍ശനമായ താക്കീതാണ് കാരാട്ട് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications