ഫഹദ് കേസ് : പൊലീസുകാരന്‍ അറസ്റില്‍
കോഴിക്കോട്: മൈസൂരില്‍ പിടിയിലായ പാക് തീവ്രവാദി മുഹമ്മദ് ഫഹദിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ സഹായിച്ച മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദലിയെ പ്രത്യേക അന്വേഷണ സംഘം അറസ്റുചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് അറസ്റുനടന്നത്. വാഴക്കാട് സ്റേഷനിലെ എസ്ഐയാണ് മുഹമ്മദലി. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഒരു യുവതിയെയും കസ്റഡിയിലെടുത്തിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പാസ്പോര്‍ട് വെരിഫിക്കേഷന്‍ ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ കൂടുതല്‍ അറസ്റുകള്‍ ഉണ്ടായേയ്ക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മുഹമ്മദലിയെയും ഞായറാഴ്ച അറസ്റിലായ കാവന്നൂര്‍ പോസ്റ്മാന്‍ അബ്ദുള്‍ ലത്തീഫിനെയം തിങ്കളാഴ്ച കുന്നമംഗലം കോടതിയില്‍ ഹാജരാക്കും. ഫഹദിന് ലഭിച്ച വ്യാജ പാസ്പോര്‍ട്ട് കത്തിച്ചുകളഞ്ഞതായി പൊലീസിന് സംശയമുണ്ട്.












Click it and Unblock the Notifications