ശബരിമലയില്‍ ആരോഗ്യപ്രവര്‍ത്തനത്തിന് ഒരുകോടി
പമ്പ: വരുന്ന തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു കോടി രൂപ വകയിരുത്തിയതായി ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു.
മികച്ച ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആരോഗ്യവകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും.
2006ല്‍ ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ 102 ലക്ഷം രൂപയുടെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ശബരിമലയില്‍ നടത്തും.
18 ലക്ഷം രൂപയാണ് ഇതിലേയ്ക്കായി ബോര്‍ഡ് നല്‍കുക. പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്്.
എല്ലാ ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും. സന്നിധാനത്ത് പുതിയ മെഡിക്കല്‍ ഷോപ്പ് തറക്കും.പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ കൂടുതല്‍ ഹൃദ്രോഗവിദഗ്ധരുടെ സേവനം ലഭ്യമാക്കും.
ശബരിമല പാതയില്‍ വിവിധ ഇടങ്ങളിലായി നാല് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. തീര്‍ത്ഥാടനകാലത്തേയ്കായി കൂടുതല്‍ ആംബുലന്‍സുകളും ഉപയോഗിക്കും-ശ്രീമതി വ്യക്തമാക്കി.












Click it and Unblock the Notifications