പാര്‍ട്ടിയെ പിളര്‍ത്തില്ല: കെ. രാമന്‍ പിള്ള
തിരുവനന്തപുരം: ബിജെപിയെ പിളര്‍ത്താന്‍ താന്‍ ശ്രമിക്കുകയില്ലെന്നും തെറ്റുതിരുത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മുതിര്‍ന്ന നേതാവ് കെ. രാമന്‍ പിള്ള.
കേരളത്തിലെ പാര്‍ട്ടി ഘടകത്തില്‍ വിഭാഗീയത ഉണ്ടാക്കിയതില്‍ കേന്ദ്ര നേതൃത്വത്തിന് പങ്കുണ്ടെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
ഇപ്പോള്‍ നടന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ട്. പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ചട്ടങ്ങല്‍ ലംഘിച്ചില്ലായിരുന്നങ്കില്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണനായിരുന്നു വിജയിക്കുക- രാമന്‍ പിള്ള ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിനെതിരെ ദേശീയ വരണാധികാരിയ്ക്കു പരാതി നല്‍കിയിട്ടുണ്ട്.തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വവും ആര്‍എസ്എസും ഇടപെടല്‍ നടത്തി. ഇതു ചൂണ്ടിക്കാട്ടിയും പരാതി നല്‍കും.
തന്നെ അനുകൂലിക്കുന്നവരുടെ യോഗം നവംബര്‍ 18,19 തിയ്യതികളില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കും- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications