കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധാിയില്‍ സദ്ദാംബീച്ച്

  • By Staff
Google Oneindia Malayalam News

മലപ്പുറം: ഇറാഖിലെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള ഇറാഖ് ട്രിബ്യൂണലിന്റെ വിധിവന്നപ്പോള്‍ മുതല്‍ പ്രതിഷേധത്തില്‍ പുകയുകയാണ് മലപ്പുറം ജില്ലയിലെ തീരദേശ ഗ്രാമമായ സദ്ദാം ബീച്ച്.

വിധി പുറത്തുവന്ന ഉടന്‍തന്നെ ഇവിടത്തെ കുരുന്നുകള്‍ തങ്ങളുടെ വീരനേതാവിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളുമായി പരപ്പനങ്ങാടി കടപ്പുറത്ത് പ്രകടനം നടത്തി.

പിന്നീട് അമ്പതിലേറെ മുതിര്‍ന്നവര്‍ ചേര്‍ന്നും ബുഷിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധ റാലി നടത്തി. തങ്ങളുടെ പ്രിയനേതാവിന് വന്ന ദുര്‍വ്വിധിയോര്‍ത്ത് ഇവിടത്തെ ആബാലവൃദ്ധം ജനങ്ങളും നെടുവീര്‍പ്പിടുന്നു.

പരപ്പനങ്ങാടിയിലെ പുത്തന്‍കടപ്പുറം മുതല്‍ കെട്ടുങ്ങല്‍ വരെ നീണ്ടുകിടക്കുന്ന രണ്ട് കിലോമീറ്റര്‍ തീരമാണ് സദ്ദാം ബീച്ച്. 1990ലുണ്ടായ കുവൈത്ത് അധിനിവേശത്തെത്തുടര്‍ന്ന് സഖ്യസേനയെ തനിച്ച് നേരിടാനുള്ള സദ്ദാംഹുസൈന്റെ വീരോചിതമായ നിലപാടില്‍ ആവേശം പൂണ്ടാണ് ഈ പ്രദേശത്തിന് ജനങ്ങള്‍ സദ്ദാം ബീച്ച് എന്ന് പേരിട്ടത്.

അതിനുമുമ്പ് ഇത് ടിപ്പുസുല്‍ത്താന്‍ ബീച്ചെന്നായിരുന്നു അറിയപ്പെട്ടത്. സദ്ദാംമല, സദ്ദാം വളവ്, സദ്ദാം സ്റോപ്പ്, സദ്ദാം നഗര്‍, സദ്ദാം കുന്ന് എന്നീ സ്ഥലപ്പേരുകളും മുമ്പ് പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ അതെല്ലാം മറവിയിലാണ്ടു.

എന്നാലും പ്രദേശവാസികള്‍ക്ക് സദ്ദാം ഹുസൈനോടുള്ള ആരാധനയുടെ തെളിവായി ഔദ്യോഗിക രേഖകളില്‍ ഇപ്പോഴും ഇത് സദ്ദാം ബീച്ച് തന്നെയാണ്. സദ്ദാമിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളാണ് അദ്ദേഹത്തിന് ഈ പ്രദേശത്ത് ഇത്രയും പിന്തുണയുണ്ടാകാനുള്ള പ്രധാന കാരണം. നാനൂറോളം മുസ്ലിംകുടുംബങ്ങള്‍ താമസിക്കുന്ന ഇവിടത്തെ പ്രധാന ജീവനോപാധി മത്സ്യബന്ധനമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X