തിരുവല്ലയില്‍ 800,000 രൂപയുടെ സ്പിരിറ്റ് പിടികൂടി
തിരുവല്ല: 800,000രൂപ വിലവരുന്ന സ്പിരിറ്റുമായെത്തിയ ടാങ്കര്‍ ലോറി കസ്റംസ് അധികൃതര്‍ പിടികൂടി.
എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച രാവിലെ എം.സി റോഡിലെ മൂത്തൂര്‍ ജംങ്ഷനില്‍ വെച്ച് സ്പിരിറ്റ് ലോറി പിടികൂടിയത്.
120കാനുകളിലായാണ് 4200ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ എറണാകുളം പിറവം സ്വദേശി സാബു, സഹായി ദെസില്‍ എന്നിവരെ അറസ്റുചെയ്തിട്ടുണ്ട്.
സംശയാസ്പദ സാഹര്യത്തില്‍ കണ്ട ലോറി പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് കണ്ടെത്തിയത്.












Click it and Unblock the Notifications