ബസ്സിടിച്ച് നാടോടി കുടുംബത്തിലെ അമ്മയും മകളും മരിച്ചു
കാഞ്ഞങ്ങാട്: നിയന്ത്രണംവിട്ട ബസ്സിടിച്ച് നാടോടി കുടുംബത്തിലെ അമ്മയും മകളും മരിച്ചു.
തിങ്കളാഴ്ച രാവിലെ കാസര്‍കോട് ജില്ലയിലെ നോര്‍ത്ത് കോട്ടച്ചേരിയിലാണ് അപകടമുണ്ടായത്.
പിന്നോട്ടെടുക്കുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തണലിലിരിക്കുകയായിരുന്ന നാടോടിസംഘത്തിനെ ഇടിക്കുകയായിരുന്നു.സംഘത്തിലെ മുഹമ്മദിന്റെ ഭാര്യ സുലേഖ(38) മകല്‍ ഫാത്തിമ(3)എന്നിവരാണ് മരിച്ചത്.
സുലേഖ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. ഫാത്തിമ ജില്ലാ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.












Click it and Unblock the Notifications