ജനങ്ങളുടെ പ്രശ്നങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്യണം: വി.എസ്
തൃശ്ശൂര്‍: പ്രശ്നപരിഹാരം തേടി എത്തുന്ന സാധാരണ ജനങ്ങളോട് പരുഷമായി പെരുമാറുകയും അവരുടെ പ്രശ്നങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നരീതി ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
സര്‍ക്കാര്‍ ഓഫീസുകളിലെ സൗകര്യങ്ങള്‍ അനുഭവിച്ചുകൊണ്ട് ജനങ്ങളോട് അധികാര ഗര്‍വ്വോടെ പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.
അഴിമതി രഹിത ഭരണം കാഴ്ചവെയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ കൂടിയ ശിക്ഷ തന്നെ നല്‍കും- അദ്ദേഹം മുന്നറിയിപ്പുനല്‍കി.
തൃശ്ശൂരില്‍ സിവില്‍ സ്റഷേന്റെ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിള, കെ.പി രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications