കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോശ്രീ: കേരളത്തിനെതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ദില്ലി: ഗോശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച സര്‍ക്കാര്‍ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ ഓന്തിനെപ്പോലെ നിറം മാറുകയാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ മാറിവന്നതുകൊണ്ടാണോ ഇത്തരം നടപടിയെന്ന് കോടതി ആരാഞ്ഞു.

ഗോശ്രീ പദ്ധതിയില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് 440 കോടിരൂപ നഷ്ടം വന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതിന് മുമ്പ് ഭൂമിയുടെ വിലയെ ന്യായീകരിച്ചുകൊണ്ടായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ആരുടെ നിയമോപദേശ പ്രകാരമാണ് സത്യവാങ്മൂലം നല്‍കിയതെന്ന ജഡ്ജിമാരായ അരിജിത്ത് പസായത്ത്, എസ്.എസ് കപാഡിയ എന്നിവരുടെ ചോദ്യത്തിന് തന്റെ ഉപദേശ പ്രകാരമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് അഡീഷണല്‍ സോളിസിറ്റിര്‍ ജനറല്‍ സത്യേന്ദ്ര ശരണ്‍ മറുപടി നല്‍കി. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാനായി കേസ് നവംബര്‍ 21ലേയ്ക്ക് മാറ്റുവച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X