ലീഗ് തീവ്രവാദത്തെ വളര്‍ത്തുന്ന പാര്‍ട്ടിയല്ല: ഉമ്മന്‍ ചാണ്ടി
ദില്ലി: മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദത്തിനെതിരെ കര്‍ശന നിലപാടെടുക്കുകയും ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
തീവ്രവാദത്തിനെതിരെ ആര്യാടന്‍ മുഹമ്മദ് നടത്തിയ പ്രസ്താവനകളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. അദ്ദേഹം മുസ്ലിം ലീഗിനെതിരെയല്ല പ്രസ്താവന നടത്തിയത്.
ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ മുസ്ലിം ലീഗ് കൈക്കൊണ്ട പക്വമായ നിലപാടാണ് കേരളത്തെ വലിയൊരു സാമുദായിക കലാപത്തില്‍ നിന്നും രക്ഷിച്ചത്. ഇക്കാര്യം ഒരു കേരളീയനും മറക്കാന്‍ കഴിയില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിയുന്നത്രയും വേഗത്തില്‍ കെപിസിസി പുനസംഘടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഒരു സമവായത്തിലൂടെ പുനസംഘടന നടത്താനാണ് പാര്‍ട്ടിയുടെ ശ്രമമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, അഹമ്മദ് പട്ടേല്‍ എന്നിവരുമായും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി.












Click it and Unblock the Notifications