മുദ്രവെയ്ക്കലിനെതിരെ ദില്ലിയില്‍ വീണ്ടും ബന്ദ്
ദില്ലി: പാര്‍പ്പിട മേഖലയിലെ അനധികൃത വാണിജ്യ സ്ഥാപനങ്ങള്‍ മുദ്രവെയ്ക്കുന്നത് തുടരാനുള്ള സുപ്രിം കോടതി നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് ദില്ലിയിലെ വ്യാപാരികള്‍ ചൊവ്വാഴ്ച 24മണിക്കൂര്‍ ബന്ദാചരിക്കുന്നു.
വ്യാപകമായ പ്രതിഷേധത്തിനിടയില്‍ കോടതി നിര്‍ദ്ദേശപ്രകാരം ദില്ലി മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ മുദ്രവെയ്ക്കല്‍ നടപടി ചൊവ്വാഴ്ച പുനരാരംഭിക്കും. വ്യാപാരികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നടപടി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
മൊത്ത വ്യാപാരികളും ചില്ലറ വ്യാപാരികളുമടക്കം എല്ലാ വിഭാഗക്കാരും ബന്ദാചരിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ റാലികള്‍ നടക്കുന്നുണ്ട്. അക്രമസംഭവങ്ങളൊന്നും ഇതേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേസ് ആണ് ബന്ദിനാഹ്വാനം നല്‍കിയിരിക്കുന്നത്. ഓട്ടോറിക്ഷത്തൊഴിലാളികളടക്കം ഒട്ടുമിക്ക വിഭാഗങ്ങളും വ്യാപാരികളുടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയില്‍ അക്രമം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിടിട്ടുണ്ട്.












Click it and Unblock the Notifications