Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫഹദ് കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവച്ചു

കോഴിക്കോട്: മൈസൂരില്‍ പൊലീസ് പിടിയിലായ പാകിസ്ഥാന്‍ തീവ്രവാദി മുഹമ്മദ് ഫഹദിന്റെ സഹോദരനും ഭാര്യയും സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ഡിസ്ട്രിക്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബുധനാഴ്ചയിലേയ്ക്ക് മാറ്റിവച്ചു.

ജാമ്യാപേക്ഷയിന്മേലുള്ള നടപടികള്‍ക്ക് പ്രോസിക്യൂട്ടര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അപേക്ഷ മാറ്റിവച്ചത്.

ഇതിനിടയില്‍ ഫഹദിന് വ്യാജ പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ സഹായിച്ച കേസില്‍ തിങ്കളാഴ്ച രാത്രി അറസ്റിലായ കൊണ്ടോട്ടി പൊലീസ് സ്റേഷനിലെ ഹെഡ് കോണ്‍സ്റബിള്‍ എം. അലവിയെയും ട്രാവല്‍ ഏജന്‍സി ഉടമ മുഹമ്മദ് അഫ്സലിനെയും ചൊവ്വാഴ്ച കുന്നമംഗലം ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് പാസ്പോര്‍ട്ട് സെല്ലിന്റെ ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന്‍, പാസ്പോര്‍ട്ട് ഒപ്പിട്ടു വാങ്ങിയ യുവതി എന്നിവരടക്കം ഒട്ടേറെ ആളുകളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+