Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച 134.2 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കേണ്ടതില്ലെന്ന് അണക്കെട്ട് സന്ദര്‍ശിച്ച ഇടുക്കി കളക്ടര്‍ എ.ജെ രാജന്‍ അറിയിച്ചു.

സര്‍ക്കാര്‍ നില്‍കിയ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു കളക്ടറുടെ സന്ദര്‍ശനം. ഡാമിലെ ഉയരുന്ന ജലനിരപ്പ് ഓരോമണിക്കൂറിലും രേഖപ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.

ജലനിരപ്പ് 134 അടിയിലെത്തിയാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനുള്ള മുന്നറിയിപ്പ് ഞായറാഴ്ചതന്നെ കേരളത്തിലെ ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും ഉള്‍പ്പെടെ 12ഉദ്യോഗസ്ഥര്‍ക്ക് ടെലഗ്രാം അയച്ചതായി തമിഴ്നാട് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.

തമിഴ്നാട് ടെലഗ്രാം അയച്ചിതിന്റെ രസീതി പരിശോധിക്കാന്‍ കുമളി വില്ലേജ് ഓഫീസറെ കളക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതോടെ അത് കുറച്ചു നിര്‍ത്താന്‍ തമിഴ്നാട് പരിശ്രമം തുടങ്ങി. ഓരോ സെക്കന്റിലും 2156 ഘനയടി വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തുമ്പോള്‍ 1918 ഘനയടി വെള്ളം തമിഴ്നാട്ടിലേയ്ക്കു തുറന്നുവിട്ടിരിക്കുകയാണ്.

ജലനിരപ്പ് 135അടിയായി ഉയര്‍ന്നാല്‍ സ്പില്‍വേയിലെ തുറന്നുവെച്ചിരിക്കുന്ന 13ഷട്ടറുകളും അടച്ച് ജലനിരപ്പ് 142അടിയാക്കണമെന്നതാണ് തമിഴ്നാടിന്റെആവശ്യം. ജലനിരപ്പ് 135അടിയിലെത്തുമ്പോള്‍ സ്പില്‍വേയിലെ ഷട്ടറുകല്‍ താഴ്ത്താനുള്ള തയ്യാറെടുപ്പുകളും തമിഴ്നാട് സ്വീകരിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ പദ്ധതി പ്രദേശത്ത് മഴ കുറഞ്ഞതും, തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതും കാരണം അണക്കെട്ടിലെ ജലനിരപ്പ് സാവധാനത്തിലാണ് ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+