കണിച്ചുക്കുളങ്ങര കൂട്ടക്കൊല: വാദം 9ന് തുടങ്ങും
ആലപ്പുഴ: കണിച്ചുക്കുളങ്ങര കൂട്ടക്കൊലക്കേസിന്റെ വിചാരണ നവംബര്‍ 9ലേയ്ക്ക് മാറ്റിയതായി ആലപ്പുഴ ജില്ലാകോടതി അറിയിച്ചു.
എന്നാല്‍ കേസിന്റെ പ്രാരംഭ വാദം ചൊവ്വാഴ്ചയാരംഭിച്ചിട്ടുണ്ട്. കേസിലെ പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിരുന്നു. എന്നാല്‍ ഇവരെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിട്ടില്ല.
ഹിമാലയ ബിസിനസ് ഗ്രൂപ്പ് എംഡിമാരായ സജിത്തും ബിനീഷും ഉള്‍പ്പെടെ ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. സജിത്ത് ഇപ്പോഴും ഒളിവിലാണ്. 1500പേജുള്ള കുറ്റപത്രം പ്രകാരം 172സാക്ഷികളെയും 40 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കും.
ഒളിവില്‍ക്കഴിയുന്ന സജിത്തിനെ കണ്ടെത്തുന്നതിനുള്ള പ്രത്യേക ടാസ്ക് ഫോഴ്സ് ഇതുവരെ നടത്തിയ അന്വേഷണങ്ങള്‍ സംബന്ധിക്കുന്ന രേഖകള്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഉദ്യോഗസ്ഥരില്‍ നിന്ന് ഏറ്റുവാങ്ങും.
ഇതിനിടയില്‍ സജിത് ഹൈക്കോടതിയിലെത്തി മുന്‍കൂര്‍ ജാമ്യം തേടിയതായി കോടതിവൃത്തങ്ങള്‍ അറിയിച്ചു. ജാമ്യം ലഭിച്ചാലുടന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചതായി സൂചനയുണ്ട്.












Click it and Unblock the Notifications