ലീഗിനെതിര പരസ്യ പ്രസ്താവന പാടില്ല: കെപിസിസി
തിരുവനന്തപുരം: തീവ്രവാദ ബന്ധം ആരോപിച്ചുകൊണ്ട് ഘടകക്ഷിയായ മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നതിനെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വിലക്കി.
ആര്യാടന്‍ മുഹമ്മദ് എംഎല്‍എയുടെ പ്രസ്താവനകളുടെയും അതിനെത്തുടര്‍ന്ന് കെ.കെ രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനകളുടെയും പഞ്ചാത്തലത്തിലാണ് ചെന്നിത്തല നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഏതുകാര്യത്തിലായാലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടായിരിക്കും. എന്നാല്‍ അത് പാര്‍ട്ടിവേദികളിലാണ് പ്രകടിപ്പിക്കേണ്ടത്.
ആര്യാടന്‍ നല്ലലക്ഷ്യത്തോടെ പറഞ്ഞ കാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ വളച്ചൊടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആര്യാടന്റെകൂടി അഭിപ്രായപ്രകാരമാണ് പരസ്യപ്രസ്താവന വിലക്കുന്നത്-ചെന്നിത്തല പറഞ്ഞു.
തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ലീഗുമായി ആര്യാടന് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അത് പ്രതിസന്ധിയ്ക്കിടയാക്കിയിട്ടില്ല. തീവ്രവാദത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണങ്ങള്‍ ഒരുതരത്തിലും ഘടകകക്ഷികള്‍ക്കു നേരെ ആക്രമണം നടത്താനുള്ള അവസരമാക്കാന്‍ കെപിസിസി അനുവദിക്കില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തീവ്രവാദ സംഘടനകളെ ആശ്രയിച്ച് വിജയംനേടിയത് എല്‍ഡിഎഫ് ആണ്. യുഡിഎഫിന് തീവ്രവാദ സംഘടനകളുമായി ബന്ധമില്ല-ചെന്നിത്തല വ്യക്തമാക്കി.












Click it and Unblock the Notifications