മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു; ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരിപ്പ് വീണ്ടും ഉയര്‍ന്നു. ഇതിനെത്തുടര്‍ന്ന് പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാകളക്ടര്‍ എ.ജെ രാജന്‍ മുന്നറിയിപ്പ് നല്‍കി.
134.1 അടിയായിരുന്നു തിങ്കളാഴ്ചത്തെ ജലനിരപ്പ്. ചൊവ്വാഴ്ച 134.2അടിയായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മഴ തുടരുകയാണെങ്കിലും ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തമിഴ്നാട് കേരളത്തിലെ ചീഫ് സെക്രട്ടറിയും കളക്ടറുമടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന വാദം അടിസ്ഥന രഹിതമാണെന്ന് ജലവിഭവമന്ത്രി എന്‍. കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications