ഹൈക്കോടതിയില്‍ സ്ഥിരം അദാലത്ത് തുടങ്ങി
കൊച്ചി: കേരള ഹൈക്കോടതിയില്‍ സ്ഥിരം അദാലത്ത് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. നിലവിലുള്ള കേസുകള്‍ അദാലത്തില്‍വെച്ച് പരിഹരിക്കാമെങ്കിലും പഴക്കമേറിയ കേസുകള്‍ക്കായിരിക്കും മുന്‍ഗണന.
ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്ത് എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ പത്തരയ്ക്ക് ആരംഭിക്കും. കക്ഷികള്‍ക്ക് നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ അദാലത്തിനെ സമീപിക്കാം.
ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിമാരായിരിക്കും കേസുകള്‍ സൗജന്യമായി പരിഗണിക്കുക. ഹൈക്കോടതി സുവര്‍ണ ജൂബിലിയുടെ ഭാഗമായി കേരളാ ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയാണ് അദാലത്ത് നടത്തുന്നത്.
തിങ്കളാഴ്ച ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ വിരമിച്ച ജഡ്ജിമാരായ എം.എം പരീത് പിള്ള, എം.ആര്‍ ഹരിഹരന്‍ നായര്‍ എന്നിവര്‍ ഹാജരായി.
1.25 ലക്ഷം കേസുകളാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍വ്വീസ് അദാലത്തു രൂപീകരിക്കുന്ന കാര്യം ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെ സജീവപരിഗണനയിലാണെന്ന് കമ്മറ്റി ചെയര്‍മാന്‍ ജസ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.












Click it and Unblock the Notifications