Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി നിര്‍ദ്ദേശം അധപതനത്തിന്റെ തെളിവ്: പിണറായി

കൊല്ലം: തീവ്രവാദശക്തികള്‍ക്കെതിരെയുള്ള ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുടെയെല്ലാം വായ മൂടിക്കെട്ടാനുള്ള കെപിസിസിയുടെ ശ്രമം പാര്‍ട്ടിയുടെ അധപതനത്തിന് തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

തീവ്രവാദ സംഘടനയായ എന്‍ഡിഎഫ് പ്രശ്നമുണ്ടാക്കുമ്പോഴൊക്കെ രക്ഷിക്കാനെത്തുന്നത് ലീഗാണ്. മതനിരപേക്ഷമെന്ന് വാദിക്കുന്ന ഒരു പാര്‍ട്ടി എങ്ങനെ വര്‍ഗീയ ശക്തികള്‍ക്ക് സംരക്ഷണം നല്‍കും- പിണറായി ചോദിച്ചു.

ലീഗിന്റെ ഈ മനോഭാവത്തെ ആര്യാടന്‍ എതിര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളൊന്നും ഇക്കാര്യം മിണ്ടരുതെന്നാണ് ചെന്നിത്തല പറയുന്നത്. തിരഞ്ഞെടുപ്പു ജയിക്കാന്‍ ആര്‍എസ്എസിനെ വരെ പ്രീണിപ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. വര്‍ഗീയ ശക്തികള്‍ കൊലപ്പെടുത്തിയെന്നു പറയുന്ന മഹാത്മാഗാന്ധിയുടെ പിന്‍മുറക്കാര്‍ക്ക് ചേര്‍ന്നതല്ല ഇതൊന്നും- പിണറായി കുറ്റപ്പെടുത്തി.

എന്‍ഡിഎഫ് വര്‍ഗീയ ശക്തിയാണെന്ന് സിപിഎം നേരത്തേതന്നെ പറഞ്ഞതാണ്. മാറാട് കലാപത്തിന് ചരടുവലി നടത്തിയതും അവര്‍തന്നെയാണ്.

2001ലെ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്നാല്‍ മദനിയെ മോചിപ്പിക്കാമെന്ന് കോണ്‍ഗ്രസ്സുകാര്‍ പിഡിപിയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ജയിച്ചുകഴിഞ്ഞപ്പോള്‍ വാഗ്ദാനം കാറ്റില്‍പ്പറത്തി. പിഡിപി പരസ്യമായി പ്രതിഷേധിച്ചു. അതിന്റെ ആനുകൂല്യം സിപിഎമ്മിന് കിട്ടിയിട്ടില്ലെന്ന് പറയില്ല. എന്നാല്‍ വര്‍ഗീയതയെ മുതലെടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+