ഫഹദ് കേസ്: പോസ്റ്മാനും എഎസ്ഐയും ജൂഡീഷ്യല്‍ കസ്റഡിയില്‍
കോഴിക്കോട്: പാക് തീവ്രവാദി അബ്ദുള്‍ ഫഹദിന് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട് അറസ്റിലായ പോസ്റ്മാനെയും പൊലീസുദ്യോഗസ്ഥനെയും കുന്ദമംഗലം ജൂഡീഷ്യല്‍ ഫസ്റ്ക്ലാസ് കോടതി ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റു ചെയ്തു.
മലപ്പുറം ജില്ലയിലെ കാവന്നൂര്‍ പോസ്റോഫീസിലെ പോസ്റ്മാന്‍ അബ്ദുള്‍ ലത്തീഫ്, എഎസ്ഐ മുഹമ്മദലി എന്നിവരെയാണ് നവംബര്‍ 20വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടത്.
തിങ്കളാഴ്ച രാത്രി ഇതേകേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. കൊണ്ടോട്ടി പൊലീസ് സ്റേഷനിലെ ഹെഡ് കോണ്‍സ്റബിള്‍ മലപ്പുറം മേല്‍മുറി മാടമ്പി വീട്ടില്‍ എം. അലവി(43), എളമരം സ്വദേശിയായ ട്രാവല്‍ ഏജന്റ് മുഹമ്മദ് അഫ്സല്‍ (26)എന്നിവരെയാണ് പൊലീസ് അറസ്റുചെയ്തത്.
അലവി മലപ്പുറം പാസ്പോര്‍ട്ട് സെല്ലില്‍ ജോലിചെയ്യുമ്പോഴാണ് ഫഹദ് സമര്‍പ്പിച്ചവ്യാജപേരിലുള്ള അപേക്ഷ സ്വീകരിച്ച് ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. അഫ്സല്‍ മുഖാന്തരമാണ് ഫഹദ് അപേക്ഷ സമര്‍പ്പിച്ചത്.
ഇതിനിടയില്‍ ഫഹദിന്റെ കാപ്പാട്ടുള്ള അര്‍ദ്ധസഹോദരന്‍ പുതിയപുരയില്‍ അബ്ദുള്‍ ഖാദര്‍, ഭാര്യ നജ്മ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ഫഹദിന്റെ സഹോദരന്‍ അബ്ദുള്‍ ഖാദര്‍ നാട്ടിലില്ലെന്നും പൊലീസ് കസ്റഡിയിലാണെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതിയിലെത്തി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.
ഫഹദ് മുമ്പ് തങ്ങളുടെ വീട്ടില്‍ താമസിച്ചുവെന്നതിന്റെ പേരില്‍പൊലീസ് ബുദ്ധിമുട്ടിക്കുകയാണെന്ന് ഖാദറും ഭാര്യയും സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. ഹര്‍ജിയിന്മേല്‍ കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.












Click it and Unblock the Notifications