ട്രക്ക് അരുവിയിലേയ്ക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൊസംഗബാദില്‍ ട്രക്ക് അരുവിയിലേയ്ക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം29 പേര്‍ മരിച്ചു. 40പേര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരില്‍ പത്തുപേരുടെ നില ഗുരുതരമാണ്. ഹൊസംഗബാദിലെ പിപാരിയയില്‍ ബുധനാഴ്ച രാവിലെ 3.30നാണ് അപകടം നടന്നത്. മരിച്ചവരില്‍ പത്തു പേര്‍ സ്ത്രീകളും ഒന്‍പത് പേര്‍ കുട്ടികളുമാണെന്ന് ഹൊസംഗബാദ് പൊലീസ് സൂപ്രണ്ട് വി.പി ശര്‍മ അറിയിച്ചു.
തൊഴിലാളികളെയും കൊണ്ട് ജോലിസ്ഥലത്തേയ്ക്കു പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. എതിരെ അതിവേഗത്തില്‍ വരുകയായിരന്ന മറ്റൊരു ട്രക്കിനെ വെട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications