തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 4ന്
ദില്ലി: മത്തായി ചാക്കോ എംഎല്‍എയുടെ നിര്യാണത്തോടെ ഒഴിവുവന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ സീറ്റിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ നാലിന് തിങ്കളാഴ്ച നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു.
വോട്ടെണ്ണല്‍ ഏഴിന് നടക്കും. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ പത്തിന് പുറപ്പെടുവിക്കും.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 17ആണ്. സൂക്ഷ്മ പരിശോധന 18ന് നടക്കും. നവംബര്‍ 20ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.
ആന്ധ്രാ പ്രദേശിലെ രണ്ടു ലോക് സഭാ സീറ്റുകളിലേയ്ക്കും വിവിധ സംസ്ഥാനങ്ങളിലെ 10 നിയമസഭാ സീറ്റുകളിലേയ്ക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ഉപമുഖ്യമന്ത്രി രാജിവെച്ചൊഴിഞ്ഞ ചാമുണ്ഡേശ്വരി മണ്ഡലത്തിലേയ്ക്കും ആന്ഡ്രയില്‍ തെലുങ്കാന രാഷ്ട്രസമിതി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ചന്ദ്രശേഖര റാവു രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന കരിംനഗര്‍ സീറ്റിലേയ്ക്കും ഡിസംബര്‍ നാലിന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.












Click it and Unblock the Notifications