പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി കീഴടങ്ങി
പുല്‍പ്പള്ളി: ദുബയില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിന് കൈമാറിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി.
വയനാട് ചീയമ്പലം കമലാലയത്തില്‍ വേണുവിന്റെ മകള്‍ സ്വപ്ന(23)യാണ് ചൊവ്വാഴ്ച ബത്തേരി ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്.
സ്വപ്നയെ കോടതി റിമാന്റു ചെയ്തിരിക്കുകയാണ്. ദുബായിലെ ഒരു ശിശുപരിപാലന കേന്ദ്രത്തില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞാണ് സയിദ(23), സിന്ധു(29)എന്നിവരെ സ്വപ്ന കബളിപ്പിച്ചത്.
ചതി മനസ്സിലാക്കിയ ഇവര്‍ രണ്ടുപേരും ദുബയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും എംബസ്സിയുടെ സഹായത്തോടെ നാട്ടിലെത്തുകയുമായിരുന്നു. നാട്ടിലെത്തിയശേഷമാണ് പുല്‍പ്പള്ളി പൊലീസില്‍ പരാതി നല്‍കിയത്.
ഇതേകേസില്‍ സ്വപ്നയുടെ പിതാവ് വേണുവിനെയും ഒഴാങ്കല്‍ ജോണി എന്നയാളെയും പൊലീസ് നേരത്തേ പിടുകൂടിയിരുന്നു. അവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.












Click it and Unblock the Notifications