Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷാ പാളിച്ച: റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമായില്ല

തിരുവനന്തപുരം: കേരളപ്പിറവി ആഘോഷങ്ങള്‍ക്കായി സംസ്ഥാന സന്ദര്‍ശനം നടത്തിയപ്പോള്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണത്തില്‍ വന്ന പാളിച്ചകളെക്കുറിച്ച് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തില്ല.

ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്ന് നേരത്തേ അറിയിച്ചിരിരുന്നു.

ഇതിന് മുമ്പ് എഡിജിപി ജേക്കബ് പുന്നൂസ് തയ്യാറാക്കിയ റിപ്പോര്‍ട്ടും ചൊവ്വാഴ്ച ചീഫ് സെക്രട്ടരി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിശോധിച്ചുവരുകായണെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

എന്നാല്‍ ഇത്തരം പ്രശ്നം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം നഗരത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സമിതികളുടെ അടിയന്തര യോഗം വിളിക്കുമെന്നും സമിതികള്‍ ഉടന്‍ തന്നെ പുനസംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+