തിരുവമ്പാടിയില്‍ ലീഗ്സ്ഥാനാര്‍ത്ഥി മത്സരിക്കും: യുഡിഎഫ്
തിരുവനന്തപുരം: തിരുവമ്പാടി നിയമസഭാ സീറ്റിലേയ്ക്ക് ഡിസംബര്‍ നാലിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നവംബര്‍ 12നാരംഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. യുഡിഎഫിന്റെ ഘടനയില്‍ മാറ്റംവരുത്താനും ബുധനാഴ്ചത്തെ യോഗം തീരുമാനിച്ചിട്ടുണ്ട്.
ചെയര്‍മാന്‍, കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ കൂടാതെേ ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയെക്കൂടി നിയമിക്കാന്‍ തീരുമാനമായി. പെട്ടെന്നുണ്ടാകുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാനായി ഒരു നേതൃസമിതിയെ നിയമിക്കും. ഇപ്പോഴുള്ള ഏകോപനസമിതിയ്ക്കു പുറമേയാണ് നേതൃസമിതി രൂപീകരിക്കുക.
ഏകോപന സമിതിയില്‍ കക്ഷികളുടെ അംഗസംഖ്യ നിജപ്പെടുത്തിയിട്ടുണ്ട്. ലീഗ്-4, കേരളാകോണ്‍ഗ്രസ് മാണി വിഭാഗം-3, ജെഎസ്എസ്- 2, കോണ്‍ഗ്രസ്-5, ആര്‍എസ്പി (ബാബുദിവാകരന്‍)-1, ആര്‍എസ്പി (ഷിബുബേബി ജോണ്‍)-1 എന്നിങ്ങനെയാണ് ഘടകക്ഷികളുടെ പുനര്‍നിര്‍ണ്ണയിച്ച അംഗസംഖ്യ.












Click it and Unblock the Notifications