മാറാട് : രണ്ട് ഹര്‍ജികള്‍ കോടതി തള്ളി
കോഴിക്കോട്: മാറാട് കലാപവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികള്‍ കോഴിക്കോട്ടെ മാറാട് പ്രത്യേക കോടതി തള്ളി.
കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ കോഴിക്കോട് കളക്ടര്‍ ടി.ഒ സൂരജിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പട്ട് സമര്‍പ്പിച്ച ഹര്‍ജിയും കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി ഹിലാല്‍ മുഹമ്മദ് നല്‍കിയ ഹര്‍ജിയുമാണ് കോടതി തള്ളിയത്.
കളക്ടറായിരുന്ന സൂരജ് കലാപത്തിനെതിരെ വേണ്ട നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. കലാപത്തിന് വേണ്ടി ധനസഹായം നല്‍കിയത് ഹിലാല്‍ മുഹമ്മദാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.












Click it and Unblock the Notifications