ആര്യാടന്റെ ആരോപണങ്ങള്‍ ലീഗിനെ തകര്‍ക്കാന്‍: പിഡിപി
തിരുവനന്തപുരം: മുസ്ലിം ലീഗിനെ തകര്‍ക്കാനുള്ള രഹസ്യഅജണ്ടയുടെ ഭാഗമാണ് ആര്യാടന്‍ മുഹമ്മദിന്റെ ആരോപണങ്ങളെന്ന് പിഡിപി പ്രവര്‍ത്തക സമിതി ചെയര്‍മാന്‍ പൂന്തുറ സിറാജ് ആരോപിച്ചു.
ആര്യാടന്റെ തീവ്രവാദ വിരുദ്ധ നിലപാടുകളെ പിഡിപി സ്വാഗതം ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണം യാദൃശ്ചികമോ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞതുപോലെ സദുദ്ദേശപരമോ അല്ല.
മാറാട് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് അദ്ദേഹം ഇത്തരം വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയത്. അവയെല്ലാം അനവസരത്തിലുള്ളതും ദുരുദ്ദേശപരവും ശക്തമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുന്നതുമാണ്- സിറാജ് ആരോപിച്ചു.
കേരള രാഷ്ട്രീയത്തില്‍ മസ്ലിം ലീഗ് തിളങ്ങി നിന്ന കാലത്ത് അവരോടൊപ്പം നില്‍ക്കുകയും ലീഗിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുകയും ചെയ്ത നേതാവാണ് ആര്യാടന്‍. എന്നാല്‍ തുടര്‍ന്ന് മലബാറില്‍ ലീഗിന് വേരോട്ടമുണ്ടാകില്ലെന്ന ധാരണയിലാണ് ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്- സിറാജ് പറഞ്ഞു.












Click it and Unblock the Notifications