Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷാ പാളിച്ച: ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കേരള സന്ദര്‍ശനവേളയിലുണ്ടായ സുരക്ഷാ പാളിച്ചയെക്കുറിച്ച് ചീഫ് സെക്രട്ടറി ലിസി ജേക്കബ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് റിപ്പോര്‍ട്ട് നല്‍കി.

പ്രധാനമന്ത്രിയുയെ സന്ദര്‍ശനത്തിന് വേണ്ടി ഒരുക്കേണ്ടിയിരുന്ന സുരക്ഷാ ക്രമീകരണങ്ങളില്‍ ഗുരുതരമായ പാളിച്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് അറിവ്.

വാഹനവ്യൂഹം വഴിതെറ്റിയത് മനുഷ്യസഹജമായ വീഴ്ചകാരണമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന. വാഹനവ്യൂഹം തിരഞ്ഞെടുത്തപ്പോള്‍ മുതല്‍ പാളിച്ചകള്‍ ഉണ്ടായി.

ബ്ലൂബുക്കിലെ നിഷ്കര്‍ഷകള്‍ക്ക് വിരുദ്ധമായാണ് ക്രമീകരണങ്ങള്‍ നടത്തിയത്. വാഹനവ്യൂഹത്തിലെ ആദ്യത്തെ എട്ടുവാഹനങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അടങ്ങിയതായതിനാല്‍ പൊലീസ് ഡ്രൈവര്‍മാര്‍തന്നെ ഓടിക്കുന്നതാണ് അഭികാമ്യമെന്നാണ് ബ്ലൂബുക്ക് നിര്‍ദ്ദേശം.

വാഹനവ്യൂഹത്തിനായി 70 കാറുകളാണ് തിരഞ്ഞെടുത്തത്. ഇതില്‍ 28 കാറുകളാണ് ഉപയോഗിച്ചത്. വാഹനവ്യൂഹം കടന്നുപോകുന്ന വഴിയില്‍ ആവശ്യമായ ബാരിക്കേഡുകള്‍ സ്ഥാപിക്കാത്തതും സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമായി.

ഇത്തരം വീഴ്ചകള്‍ പരിഹരിക്കുന്നതിന് ബ്ലൂബുക്കിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങല്‍ ഉറപ്പുവരുത്തണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടെന്നാണറിവ്. വിവിഐപികള്‍ സഞ്ചരിക്കുന്ന വാഹനവ്യൂഹത്തില്‍ സര്‍ക്കാര്‍ വാഹനങ്ങളും സര്‍ക്കാര്‍ ഡ്രൈവര്‍മാരെയും തന്നെഉള്‍ക്കൊള്ളിക്കണമെന്നും ശുപാര്‍ശയുണ്ട്.

ചൊവ്വാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിന് മുമ്പുതന്നെ ചീഫ് സെക്രട്ടറി അന്വേഷണം പൂര്‍ത്തിയാക്കിയെന്നത് ശ്രദ്ധേയമായ കാര്യമാണ്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണത്തിലുണ്ടായ പാളിച്ചയെപ്പറ്റി ചര്‍ച്ചചെയ്യാന്‍ നവംബര്‍ 2ന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കാര്യത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചത്.

ചീഫ് സെക്രട്ടറിയുടെ അന്വേഷണറിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞശേഷമേ ഇക്കാര്യത്തില്‍ തുടര്‍നടപടിയെപ്പറ്റി തീരുമാനിക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+