മുല്ലപ്പെരിയാര്‍ അണക്കെട്ട്: വിഎസ് വീണ്ടും തമിഴ്നാടിനെ വിമര്‍ശിച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വീണ്ടും തമിഴ്നാടിനെ വിമര്‍ശിച്ചു.
ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി.എസ് തമിഴ്നാടിന്റെ നടപടികളെ വിമര്‍ശിച്ച് സംസാരിച്ചത്.
നെയ്യാര്‍ ജലം വിട്ടുകൊടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
കേരളത്തിന്റെ താല്പര്യം കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു തീരുമാനത്തിന് തമിഴ്നാട് തയ്യാറാകുന്നില്ല. ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ നടപടി പ്രകോപനപരമാണ്- വി.എസ് വിമര്‍ശിച്ചു.
എന്നാല്‍ നെയ്യാര്‍ ജലം വിട്ടുകൊടുക്കാനുള്ള തീരുമാനം പുനപരിശോധക്കേണ്ട സാഹ്യചര്യം ഇപ്പോള്‍ നിലവിലില്ലെന്നും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുല്ലപ്പെരിയാര്‍ സംബന്ധിച്ച് സൗഹാര്‍ദപരമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications