ബല്‍ഗാം പ്രശ്നം: മഹാരാഷ്ട്രയുടെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വി.എസ്
തിരുവനന്തപുരം: കര്‍ണ്ണാടകവും മഹാരാഷ്ട്രയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ കേരളം ഇടപെടുമെന്ന വാര്‍ത്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിഷേധിച്ചു.
ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രസര്‍ക്കാറിന്റെ ഒരറിയിപ്പും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബല്‍ഗാമിന്റെ പേരില്‍ മഹാരാഷ്ട്രയും കര്‍ണാടകവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കേരളം മധ്യസ്ഥത വഹിക്കുമെന്ന് ചില മാധ്യമങ്ങളില്‍ വന്നവാര്‍ത്തയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വടക്കന്‍ കേരളത്തിലെ കാസര്‍കോഡ് ജില്ലയ്ക്കുമേല്‍ കര്‍ണ്ണാടകം ഉന്നയിക്കുന്ന അവകാശം പോലെയാണ് മഹാരാഷ്ട്ര ബല്‍ഗാമിന്റെ പേരില്‍ ഉന്നയിക്കുന്നത്.
ഇതുസംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് കിട്ടിക്കഴിഞ്ഞതിന് ശേഷം മാത്രമേ ഈ പ്രശ്നത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് വി.എസ് വ്യക്തമാക്കി.












Click it and Unblock the Notifications