അഫ്സല്‍ ഗുരു രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കി
ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അഫ്സല്‍ ഗുരു വധശിക്ഷ നടപ്പാക്കരുതെന്നപേക്ഷിച്ച് രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ദയാഹര്‍ജി നല്‍കി.
ബുധനാഴ്ച വൈകീട്ടാണ് അഫ്സല്‍ 102പേജുകളുള്ള ദയാഹര്‍ജി ജയില്‍ അധികൃതര്‍ക്ക് കൈമാറിയതെന്ന് തീഹാര്‍ ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. ജയില്‍ അധികൃതര്‍ ഇത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി എത്തിക്കും.
തനിയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാലാണ് ഇതേവരെ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അഫ്സല്‍ തയ്യാറാകാതിരുന്നത്. എന്നാല്‍ അഫ്സലിന്റെ കുടുംബം രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കിയിരുന്നു.
ഈ ആവശ്യമുന്നയിച്ചുകൊണ്ട് സമീപിച്ച തന്റെ കുടുംബത്തോടുള്ള രാഷ്ട്രപതിയുടെ സമീപനം തന്നില്‍ പ്രതീക്ഷ വളര്‍ത്തിയിരിക്കുകയാണെന്നും അതുകൊണ്ടാണ് ദയാഹര്‍ജി നല്‍കുന്നതെന്നും അഫ്സല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications