ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവജാഗ്രത
ദില്ലി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കേരളത്തിലെയും തമിഴ്നാട്ടുകളിലെയും വിമാനത്താവളങ്ങളില്‍ അതീവജാഗ്രത.
തിരുച്ചിറപ്പള്ളിയിലെ വിമാനത്താവളത്തില്‍ കണ്ടെത്തിയ ഒരു കത്തിലെ അല്‍-ഖെയ്ദാ തീവ്രവാദികള്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും വിമാനത്താവളങ്ങളില്‍ സ്ഫോടനം നടത്തിയേക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് ജാഗ്രത പാലിച്ചത്. തിരുവനന്തപുരം, കൊച്ചി, ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി വിമാനത്താവളങ്ങളില്‍ സുരക്ഷ അതീവശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഒരു ടൂറിസ്റ് കേന്ദ്രമാണ് തീവ്രവാദികളുടെ അടുത്ത ലക്ഷ്യമെന്ന് കഴിഞ്ഞയാഴ്ച ഇന്റലിജന്‍സ് ബ്യൂറോക്ക് സൂചന ലഭിച്ചിരുന്നു.
സുരക്ഷ ശക്തമാക്കിയതിനെ തുടര്‍ന്ന് യാത്രക്കാരോട് നേരത്തെ വിമാനത്താവളങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സമയമെടുത്താണ് യാത്രക്കാരുടെ സുരക്ഷാപരിശോധന നടത്തുന്നത്.












Click it and Unblock the Notifications