Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫഹദ് കേസ്: സഹോദരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: പാക് തീവ്രവാദി മുഹമ്മദ് അഫ്സലിന്റെ കോഴിക്കോട്ടുള്ള സഹോദരനും ഭാര്യയും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോഴിക്കോട് ജില്ലാകോടതി തള്ളി.

കാപ്പാട് സ്വദേശിയായ അബ്ദുള്‍ ഖാദറും ഭാര്യ നജ്മയുമാണ് ഫഹദുമായുള്ള ബന്ധത്തിന്റെ പേരില്‍ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് കാണിച്ച് നവംബര്‍ ആറിന് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.

ഫഹദിന് കേരളവുമായി ബന്ധമുള്ളതും കോഴിക്കോട്ട് നിന്ന് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചതുമടക്കമുള്ള കേസുകളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ മൂന്‍കൂര്‍ ജാമ്യംനല്‍കുന്നത് കേസന്വേഷണത്തിന് തടസമാകുമെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി അറിയിച്ചു.

ഇതിനിടയില്‍ വ്യാജപാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍പേര്‍ അറസ്റിലാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു എഎസ്ഐയും ഹെഡ്കോണ്‍സ്റബിളുമടക്കം നാലുപേരെ ഇതിനകം അറസ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+