ദേവസ്വം ബോര്‍ഡുകള്‍ പുന:സംഘടിപ്പിക്കും
തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ മാതൃകയില്‍ പുന:സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന സമിതി തീരുമാനിച്ചു.
ദേവസ്വം ബോര്‍ഡുകളില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന തരത്തിലുള്ള സമഗ്രമായ ഭേദഗതികളായിരിക്കും വരുത്തുന്നത്. ബോര്‍ഡ് അംഗങ്ങളുടെ എണ്ണം കൂട്ടാനും ഭേദഗതികളില്‍ വ്യവസ്ഥയുണ്ടായേക്കും. നിയമോപദേശങ്ങള്‍ തേടിയതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിന് ശേഷമേ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയുള്ളൂ. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇടതുമുന്നണി വീണ്ടും യോഗം ചേരും.
പട്ടിക ജാതി, പട്ടിക വര്‍ഗ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഭേദഗതിയില്‍ വ്യവസ്ഥയുണ്ടായേക്കും. അതേ സമയം നിലവിലുള്ള അംഗങ്ങളെ ബോര്‍ഡുകളില്‍ നിലനിര്‍ത്തണോയെന്ന കാര്യം അടുത്ത ഇടതുമുന്നണി യോഗം തീരുമാനിക്കും.
ദേവസ്വം മന്ത്രി ജി.സുധാകരനാണ് ബോര്‍ഡുകള്‍ പുന:സംഘടിപ്പിക്കാനുള്ള ഭേദഗതി ആവശ്യമാണെന്ന് യോഗത്തില്‍ വിശദീകരിച്ചത്. തുടര്‍ന്നു സംസാരിച്ച സിപിഐ അംഗങ്ങള്‍ ഭേദഗതി ആവശ്യമാണെങ്കിലും ധൃതിപിടിച്ചുള്ള നടപടികള്‍ വേണ്ടെന്ന് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications