ഭൂമി ഇടപാടിന് തിരിച്ചറിയല്‍ കാര്‍ഡ് വേണം
കൊച്ചി: ഭൂമി ഇടപാടുകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് രജിസ്ട്രേഷന്‍ മന്ത്രി എസ്.ശര്‍മ പറഞ്ഞു.
റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളും പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ പല ലോബികളും ഭൂമി വാങ്ങിക്കൂട്ടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് മന്ത്രി സര്‍ക്കാരിന്റെ തീരുമാനം അറിയിച്ചത്. വ്യാഴാഴ്ച എറണാകുളം ഗസ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധാരത്തിന്റെ പകര്‍പ്പ് പത്ത് മിനിട്ടിനകം ലഭ്യമാക്കാന്‍ ഡിജിറ്റല്‍ പ്രിന്റര്‍ സ്ഥാപിക്കും. എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇത് പരീക്ഷണാര്‍ത്ഥം നടപ്പാക്കും. വിജയിച്ചാല്‍ എല്ലാ എല്ലാ രജിസ്ട്രാര്‍ ഓഫീസുകളിലും നടപ്പാക്കുമെന്ന് ശര്‍മ പറഞ്ഞു.












Click it and Unblock the Notifications