ഫണ്ട് ദുര്‍വിനിയോഗം: എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലറെ ചോദ്യംചെയ്തു
കോട്ടയം: സര്‍വ്വകലാശാലാ ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്ന ആരോപണത്തെത്തുടര്‍ന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ വൈസ് ചാന്‍സല്‍ ജാന്‍സി ജയിംസിനെയും രജിസ്ട്രാര്‍ ഉണ്ണിയെയും ലോകായുക്ത ചോദ്യംചെയ്തു.
ഫെബ്രുവരിയില്‍ നടത്തിയ അസിസ്റന്റ് ഗ്രേഡ്-2 പരീക്ഷനടത്തിപ്പിനിടയില്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്നാണ് ആരോപണം. ലോകായുക്ത പൊലീസ് സൂപ്രണ്ട് വര്‍ഗീസ് ജോര്‍ജാണ് ഇവരെ ചോദ്യംചെയ്തത്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ടി. എ ഷിജു എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെളിവെടുപ്പിനായി ബനധനാഴ്ച നടന്ന ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു.
2005 ഡിസംബര്‍ 17നാണ് പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചുകൊണ്ട് സര്‍വ്വകലാശാല വിജ്ഞാപനമിറക്കിയത്. ബിരുദവും മികച്ച കയ്യെഴുത്തുമായിരുന്നു അടിസ്ഥാന യോഗ്യതയായി നിഷ്കര്‍ഷിച്ചിരുന്നത്.
എന്നാല്‍ ഒറ്റവാക്കില്‍ ഉത്തരം എഴുതാനുള്ള പരീക്ഷയില്‍ കയ്യെഴുത്തിന്റെ നിലവാരം പരിശോധിക്കാനുള്ള സംവിധാനമുണ്ടായിരുന്നില്ല. അപേക്ഷയ്ക്കൊപ്പം 46,000 അപേക്ഷകരില്‍ നിന്നായി മൊത്തം 40 ലക്ഷം രൂപസര്‍വ്വകലാശാല ഈടാക്കിയിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പ് എല്‍ബിഎസിന് വിട്ടുകൊടുക്കുക വഴി ഒരുകോടിയോളം രൂപ സര്‍വ്വകലാശാല ചിലവഴിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനകം തന്നെ എംജി സര്‍വകലാശാലയിലെ നിരവധി പ്രശ്നങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. രണ്ട് ഉന്നതരെ ചോദ്യംചെയ്തത് പ്രശ്നങ്ങള്‍ക്ക് പുതിയ വഴിത്തിരിവുണ്ടാക്കുമെന്ന് കരുതപ്പെടുന്നുണ്ട്.












Click it and Unblock the Notifications