Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് ആവശ്യമുന്നയിക്കും: ഉപസമിതി

തിരുവനന്തപുരം: സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിനായി കേരളവും തമിഴ്നാടും തമ്മില്‍ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പുതിയ അണക്കെട്ടിന് ആവശ്യമുന്നയിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു.

നിലവിലുള്ള അണക്കെട്ടിന് ബലക്ഷയമുള്ളതിനാല്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കാതിരിക്കാന്‍ കഴിയില്ല. വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഉപസമിതി ഈ തീരുമാനമെടുത്തത്.

കേന്ദ്രജലകമ്മിഷന്‍ കേരളത്തോടു പക്ഷപാതപരമായി പെരുമാറിയതുകൊണ്ടാണ് ഇക്കാര്യത്തില്‍ തമിഴ്നാടിനുനുകൂലമായ സമീപനമുണ്ടായത്. കേരളത്തിന്റെ ഭാഗം കമ്മിഷനുമുമ്പില്‍ വ്യക്തമായി അവതരിപ്പിക്കുകയും ഉണ്ടായില്ല.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കുകയെന്ന നിര്‍ദ്ദേശം 1979മുതല്‍ നിലവിലുണ്ട്. ഇതു നടപ്പാക്കാനാണ് ഉപസമിതി ചര്‍ച്ചയില്‍ ആവശ്യപ്പെടുക. എന്നാല്‍ ചര്‍ച്ചയെസംബന്ധിച്ച് തമിഴ്നാട് ഇതേവരെ പ്രതികരിച്ചിട്ടില്ല.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുക എന്നതാണ് തമിഴ്നാടിന്റെ ആവശ്യം. ഇതിനെ ഏതു വിധേനയും തടയുക എന്നതാണ് കേരളത്തിന്റെ തീരുമാനം. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, ഡോ. എ.വി ജോര്‍ജ്, എന്‍. നാരായണന്‍, ആനി ഫിലിപ്പ് എന്നിവരുടെ യോഗത്തിലാണ് പുതിയ അണക്കെട്ടിനാവശ്യമുന്നിയിക്കാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+