Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ക്കല വിജയന്റെ തിരോധാനം അന്വേഷിക്കണം

തിരുവനന്തപുരം: അടിയന്തിരാവസ്ഥ നാളുകളിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ വര്‍ക്കല വിജയന്റെ തിരോധാനം സംബന്ധിച്ച് അന്വേഷിക്കണമെന്ന് അരുന്ധതിറോയി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

1976 മാര്‍ച്ച് അഞ്ചിന് വര്‍ക്കല വിജയനെ അറസ്റ് ചെയ്തതിനു ശേഷം പൊലീസ് അദ്ദേഹത്തെ എങ്ങനെയാണ് പീഡിപ്പിച്ചതെന്നും കൊന്നതെന്നും സാക്ഷികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ (എംഎല്‍) പ്രവര്‍ത്തകനെന്ന നിലയില്‍ പോസ്ററുകള്‍ പതിപ്പിച്ചതിനും അടിയന്തിരാവസ്ഥയോട് പ്രതിഷേധിക്കുന്ന നാടകം എഴുതിയതിനുമാണ് വിജയനെ പൊലീസ് അറസ്റ് ചെയ്തത്.

തെളിവുകള്‍ നശിപ്പിക്കാനായി വിജയന്റെ മൃതദേഹം കത്തിച്ചുകളയാന്‍ പൊന്‍മുടിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൃതദേഹം പൊന്‍മുടിയിലേക്ക് കൊണ്ടുപോയ ജീപ്പിന്റെ ഡ്രൈവര്‍ ദയാനന്ദന്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. വിജയനൊപ്പം പൊലീസ് കസ്റഡിയിലെടുത്ത സതിയും പൊലീസ് ക്യാമ്പില്‍ എന്താണ് സംഭവിച്ചതെന്ന് പിന്നീട് വിശദമാക്കിയിരുന്നു. അടിയന്തിരാവസ്ഥ കാലത്തുണ്ടായ മറ്റ് കേസുകളില്‍ നിന്നും വ്യത്യസ്തമായി വിജയന്റെ കൊലപാതകം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. - പ്രസ്താവനയില്‍ പറയുനനു.

മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമിക്കുകളുമായ പ്രശാന്ത് ഭൂഷന്‍, കമിനി ജയിസ്വാള്‍, ബാബ അഥവ്, ദിനേശ് ദ്വിവേദി എന്നിവരും സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+