സ്മാര്‍ട്ട് സിറ്റി: ഉടന്‍ ധാരണയാവുമെന്ന് വി.എസ്
തിരുവനന്തപുരം: സ്മാര്‍ട് സിറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പദ്ധതി സംബന്ധിച്ച് ഉടന്‍തന്നെ ധാരണയിലെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
കേരളപ്പിറവി സുവര്‍ണജൂബിലിയുടെ ഭാഗമായി കേരള മാനേജ്മെന്റ് അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച തൊഴിലില്ലായ്മയെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാകാന്‍ കാരണം അവയുടെ തലപ്പത്തിരിക്കുന്നവരുടെ കഴിവില്ലായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാനേജ്മെന്റ് രംഗത്ത് വിദഗ്ധരെ വളര്‍ത്തിയെടുക്കുകയെന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും വി.എസ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications